*സ്പോർട്സ് മത്സരത്തിൽ ബ്ലൂ ഹൗസ് വിജയികൾ*
അംഗടിമുഗർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് മത്സരങ്ങൾ നടത്തി.
ഏഷ്യൻ ഗെയിംസ് മുൻ കബടി താരം ജഗദീഷ് കുമ്പളെ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ ആദ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ദീപ്തി ടീച്ചർ
ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ 20,21 ദിവസങ്ങളിലായി LP കിഡീസ്,UP കിഡീസ്,സബ് ജൂനിയർ,ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ബ്ലൂ,യെല്ലോ, വൈറ്റ് എന്നീ ഹൗസുകളായാണ് കുട്ടികൾ മത്സരിച്ചത്.
മാറിമാറഞ്ഞ പോയിന്റ്നിലകൾക്ക് ഒടുവിൽ ബ്ലൂ ഹൗസ് ഒന്നാംസ്ഥാനവും യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും വൈറ്റ് ഹൗസ് മൂന്നാം സ്ഥാനവും നേടി.
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും FYKZ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെ
പ്രോഗ്രാം കൺവീനർ ജയരാജ് മാസ്റ്ററും മറ്റു അധ്യാപകരും നേതൃത്വം നൽകി.
No comments:
Post a Comment
Note: only a member of this blog may post a comment.