Monday, 18 September 2023

 *ശാസ്ത്രോത്സവം സംഘടിപ്പിച്ചു.*


അംഗടിമുഗർ: ജി.എച്ച്.എസ് എസ് അംഗടി മുഗർ സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.

എൻജിനീയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

 ശാസത്രാവബോധം കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ, ഷംഷാദ് ടീച്ചർ, സലാഹുദ്ധീൻ മാസ്റ്റർ, രവിശങ്കർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

 ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ-ഐടി   എന്നീ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.


No comments:

Post a Comment

Note: only a member of this blog may post a comment.