Saturday, 23 September 2023

 *സ്പോർട്സ് മത്സരത്തിൽ ബ്ലൂ ഹൗസ് വിജയികൾ*



അംഗടിമുഗർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് മത്സരങ്ങൾ നടത്തി.

 ഏഷ്യൻ ഗെയിംസ് മുൻ കബടി താരം ജഗദീഷ് കുമ്പളെ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ ആദ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ദീപ്തി ടീച്ചർ 

ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 20,21 ദിവസങ്ങളിലായി LP കിഡീസ്,UP കിഡീസ്,സബ് ജൂനിയർ,ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

 ബ്ലൂ,യെല്ലോ, വൈറ്റ് എന്നീ ഹൗസുകളായാണ് കുട്ടികൾ മത്സരിച്ചത്.

മാറിമാറഞ്ഞ പോയിന്റ്നിലകൾക്ക് ഒടുവിൽ ബ്ലൂ ഹൗസ് ഒന്നാംസ്ഥാനവും  യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും വൈറ്റ് ഹൗസ് മൂന്നാം സ്ഥാനവും നേടി.

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും FYKZ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെ 

പ്രോഗ്രാം കൺവീനർ ജയരാജ് മാസ്റ്ററും മറ്റു അധ്യാപകരും  നേതൃത്വം നൽകി.

Monday, 18 September 2023

 *ശാസ്ത്രോത്സവം സംഘടിപ്പിച്ചു.*


അംഗടിമുഗർ: ജി.എച്ച്.എസ് എസ് അംഗടി മുഗർ സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.

എൻജിനീയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

 ശാസത്രാവബോധം കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ, ഷംഷാദ് ടീച്ചർ, സലാഹുദ്ധീൻ മാസ്റ്റർ, രവിശങ്കർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

 ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ-ഐടി   എന്നീ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.


Thursday, 14 September 2023


2023-24 വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 18 തിങ്കളാഴ്ച നടക്കുന്നു.

ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിത ശാസ്ത്രം,പ്രവൃത്തി പരിചയം,ഐ ടി മേളകൾ ആണ് നടക്കുന്നത്


 കുഞ്ഞുവരകളില്‍ കൗതുകം നിറച്ച് അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രീ പ്രൈമറി ബിആര്‍സി തല വരയുത്സവം 

പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു

🗓 14-09-2023

അംഗഡിമുഗർ:കുഞ്ഞു വരകളില്‍ വലിയ ആശയം നിറച്ച് പ്രീ പ്രൈമറി കുമ്പള ബി.ആര്‍.സി തല വരയുത്സവം അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കുഞ്ഞു വരകള്‍ കൊണ്ട് കുരുന്നുകളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചാണ് സമഗ്ര ശിക്ഷ കേരളം ഗവ: അംഗീകൃത പ്രീ പ്രൈമറി കളില്‍ വരയുത്സവം സംഘടിപ്പിക്കന്നത്. രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.ബി ആര്‍ സി തല വരയുത്സവം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വയിച്ചു. ബി.പി.സി ജയറാം ജെ പദ്ധതി വിശദീകരണം നടത്തി.സതീഷ് എന്‍ പ്രേമ എസ് റൈ, അനിത കെ, മാധവന്‍ പി, ബി.എം.സയീദ്, സുപ്രിയ, വിദ്യവാണി എം, റസിനാ സംസാരിച്ചു.

ചിത്രം:അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനംചെയ്യുന്നു.

Friday, 8 September 2023


 ഓണാഘോഷം നടത്തി

ജിഎച്ച്എസ്എസ് അംഗടിമൊഗർ ഓണാഘോഷം  നടത്തി.

 വിഭവ സമൃദ്ധമായ സദ്യയും മാവേലി വരവും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.പരിപാടിയുടെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ കുറ്റൂടൽ നിർവഹിച്ചു. ബി.ആർ.സി ട്രെയിനർ സയ്യിദ് മാസ്റ്റർ, എഞ്ചിനീയർ അബൂബക്കർ എന്നിവർ സംബന്ധിച്ചു.

 വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Monday, 20 March 2017


മികവില്‍ മികവേകി അംഗഡിമുഗര്‍ ഹയര്‍സെക്കന്ററി.
അംഗഡിമുഗര്‍- സൂരംബയല്‍ ഹൈസ്കൂളില്‍ നടന്ന പുത്തിഗെ പഞ്ചായത്ത് പി ഇ സി
ലെവല്‍ മികവോത്സവത്തില്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അംഗഡിമുഗര്‍ മികച്ച
പ്രകടനം നടത്തി ഒന്നം സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിലെ
വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച 'ഈസി ഇംഗ്ലീഷ് ' പദ്ധതിക്കാണ് ഒന്നാം
സ്ഥാനം ലഭിച്ചത്.ഇതിന് വിധികര്‍ത്താക്കളുടേയും ശ്രോതാക്കളുടേയും മികച്ച
പ്രതികരണം ലഭിച്ചു. വര്‍ഷാരംഭത്തില്‍ തന്നെ പ്രത്യേക ഇംഗ്ലിഷ്
അംസംബ്ളിയും,ഡിബേറ്റുകളും,സെമി
നാറുകളും നടത്തിവന്നിരുന്നു.
വിദ്യാര്‍ത്ഥിനികളായ തഹാനിയ ,ഹിബ,മാസിയ,നജില,പവിത്ര,നാഫില,
ശ്രീനിധി
എന്നിവരാണ് ടീമിലുണ്ടായിരുന്നത്.വിദ്യാര്‍
ത്ഥികളേയും നേത്രത്ത്വം നല്‍കിയ
അധ്യാപകരേയും ഹെഡ്മാസ്റ്ററും പിടിയയും അഭിനന്ദിച്ചു.




Wednesday, 11 January 2017

സ് എസ് എല്‍ സി പരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് യു എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ഏര്‍പെടുത്തിയ ക്യാഷ് അവാര്‍ഡ് പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ വിതരണം ചെയ്യുന്നു.