Thursday, 14 September 2023


 കുഞ്ഞുവരകളില്‍ കൗതുകം നിറച്ച് അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രീ പ്രൈമറി ബിആര്‍സി തല വരയുത്സവം 

പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു

🗓 14-09-2023

അംഗഡിമുഗർ:കുഞ്ഞു വരകളില്‍ വലിയ ആശയം നിറച്ച് പ്രീ പ്രൈമറി കുമ്പള ബി.ആര്‍.സി തല വരയുത്സവം അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കുഞ്ഞു വരകള്‍ കൊണ്ട് കുരുന്നുകളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചാണ് സമഗ്ര ശിക്ഷ കേരളം ഗവ: അംഗീകൃത പ്രീ പ്രൈമറി കളില്‍ വരയുത്സവം സംഘടിപ്പിക്കന്നത്. രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.ബി ആര്‍ സി തല വരയുത്സവം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വയിച്ചു. ബി.പി.സി ജയറാം ജെ പദ്ധതി വിശദീകരണം നടത്തി.സതീഷ് എന്‍ പ്രേമ എസ് റൈ, അനിത കെ, മാധവന്‍ പി, ബി.എം.സയീദ്, സുപ്രിയ, വിദ്യവാണി എം, റസിനാ സംസാരിച്ചു.

ചിത്രം:അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനംചെയ്യുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.