Monday, 20 March 2017


മികവില്‍ മികവേകി അംഗഡിമുഗര്‍ ഹയര്‍സെക്കന്ററി.
അംഗഡിമുഗര്‍- സൂരംബയല്‍ ഹൈസ്കൂളില്‍ നടന്ന പുത്തിഗെ പഞ്ചായത്ത് പി ഇ സി
ലെവല്‍ മികവോത്സവത്തില്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അംഗഡിമുഗര്‍ മികച്ച
പ്രകടനം നടത്തി ഒന്നം സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിലെ
വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച 'ഈസി ഇംഗ്ലീഷ് ' പദ്ധതിക്കാണ് ഒന്നാം
സ്ഥാനം ലഭിച്ചത്.ഇതിന് വിധികര്‍ത്താക്കളുടേയും ശ്രോതാക്കളുടേയും മികച്ച
പ്രതികരണം ലഭിച്ചു. വര്‍ഷാരംഭത്തില്‍ തന്നെ പ്രത്യേക ഇംഗ്ലിഷ്
അംസംബ്ളിയും,ഡിബേറ്റുകളും,സെമി
നാറുകളും നടത്തിവന്നിരുന്നു.
വിദ്യാര്‍ത്ഥിനികളായ തഹാനിയ ,ഹിബ,മാസിയ,നജില,പവിത്ര,നാഫില,
ശ്രീനിധി
എന്നിവരാണ് ടീമിലുണ്ടായിരുന്നത്.വിദ്യാര്‍
ത്ഥികളേയും നേത്രത്ത്വം നല്‍കിയ
അധ്യാപകരേയും ഹെഡ്മാസ്റ്ററും പിടിയയും അഭിനന്ദിച്ചു.




Wednesday, 11 January 2017

സ് എസ് എല്‍ സി പരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് യു എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി ഏര്‍പെടുത്തിയ ക്യാഷ് അവാര്‍ഡ് പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ വിതരണം ചെയ്യുന്നു.


അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും  ജില്ലാ സ്കൂള്‍
കലോല്‍സവത്തില്‍ ഉന്നത വിജയം നേടിയവര്‍ അദ്ധ്യാപകരോടപ്പം.

ജില്ലാ കലോല്‍സവ പ്രതിഭകളെ അനുമോദിച്ചു.
അംഗഡിമുഗര്‍- അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും  ജില്ലാസ്കൂള്‍ അറബിക് കലോല്‍സവത്തില്‍  രണ്ടും മൂന്നും സ്ഥാനങ്ങള്‍  സ്ഥാനം നേടിയ ശബീന്‍ റഹ്മാന്‍,ഉമ്മര്‍ ഫാറൂഖ്,റാഫിഹ് മോണോ ആക്ടില്‍ എ ഗ്രേഡ്നേടിയ രജിത എന്നിവരെ സ്കൂള്‍ സ്റ്റാഫ്അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ അഷോകഡി,അബ്ദുല്‍ റഹിമാന്‍ ,മോഹനന്‍ കെ ശറഫുദ്ധീന്‍ സംബന്ദിച്ചു.

Tuesday, 10 January 2017

ജിഎച്എസ്എസ് അംഗഡിമുഗറില്‍ സഘടിപിച്ച എസ്എസ്എല്‍സി കുടുംബസംഗമത്തില്‍പത്മനാഭന്‍ ബ്ളാത്തൂര്‍ ക്ലാസെടുക്കുന്നു.


ജി എച് എസ് എസ് അംഗഡിമുഗറില്‍ എസ് എസ് എല്‍സി  കുടുംബസംഗമം.സഘടിപിച്ചു.

അംഗഡിമുഗര്‍- ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ അംഗഡിമുഗറില്‍ ഈ വര്‍ഷം എസ് എസ് എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം,പഠനാന്തരീക്ഷം പഠനസഹചര്യം വിലയിരുത്തുന്നതിനായി കുടുംബ സംഗമം സഘടിപിച്ചു.
പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു.പത്മനാഭന്‍ ബ്ളാത്തൂര്‍ ക്ലാസെടുത്തു.ഗോപാല ക്രഷ്ണ നായക്, അബ്ദുല്‍ റഹിമാന്‍,മാധവന്‍,ബിന,സുബ്രമന്യ ബട്ട്,ശംഷാദ് ബീഗം,സാവിത്രി,രുക്മിണി,സരോജുനി നേത്രത്ത്വം നല്‍കി.ഹെഡ്മാസ്റ്റര്‍ അഷോക ഡി സ്വാഗതവും സഈദ് ബി നന്ദിയും പറഞ്ഞു.

Thursday, 5 January 2017


GHSS ANGADIMOGAR
P.O ANGADIMOGAR.PH.04998246100. Email:11033angadimogar@gmail.com

ಶ್ರಿ /ಶ್ರೀಮತಿ......................................................... DATE: 04/01/2017.

ಪ್ರಿಯರೇ ,
ನಿಮ್ಮ ಮಗ/ಮಗಳು …............................................................ಈ ಸಲ ಎಸ್ ಎಸ್ ಎಲ಼್ ಸಿ ಪರೀಕ್ಷೆಯಲ್ಲಿ ಉತ್ತಮ ಅಂಕದೊಂದಿಗೆ ಪಾಸಾಗಲು ಸಿದ್ದತೆ ನಡೆಸುವ ಬಗೆ ವಿದ್ಯಾರ್ಥಿ -ರಕ್ಷಕ -ಅಧ್ಯಾಪಕಕರು ಸೇರಿ ಸಮಾಲೋಚನೆ ನಡೆಸಲು ಒಂದು ಕುಟುಂಬ ಸಂಗಮ ಕಾರ್ಯಕ್ರಮವನ್ನು ದಿನಾಂಕ 07/01/2017 ಶನಿವಾರ ಬೆಳಿಗ್ಗೆ 09.30 ರಿಂದ ಮಧ್ಯಾಹ್ನ 01.30ರ ವರೆಗೆ ಆಯೋಜಿಸಲಾಗಿದೆ .ಮಗುವಿನ ಕಲಿಕೆಗೆ ನಿಮ್ಮ ಹಾಜರಾತಿಯು ಅನಿವಾರ್ಯವಾಗಿದ್ದು ತಾವು ಈ ಕಾರ್ಯಕ್ರಮಕ್ಕೆ ಆಗಮಿಸಿ ಇದರ ಯಶಸ್ಸಿಗೆ ಸಹಕರಿಸಬೇಕಾಗಿ ವಿನಂತಿ.
….ಅನುಭವೀ ಸಂಪನ್ಮೂಲ ವ್ಯಕ್ತಿಗಳಿಂದ ಮಾರ್ಗ ದರ್ಶನ.. ಸಂವಾದ..ವಿಚಾರ ವಿನಿಮಯ...ಮನರಂಜನೆ.........

ದಿನಾಂಕ : 07 ಜನವರಿ 2017 ಶನಿವಾರ.
ಸಮಯ : ಬೆಳಿಗ್ಗೆ 09.30 ರಿಂದ ಮಧ್ಯಾಹ್ನ 01.30 ವರೆಗೆ.

ನಾನು ಈ ಕಾರ್ಯಕ್ರಮದಲ್ಲಿ ಭಾಗವಹಿಸುತ್ತೇನೆ (ಸಹಿ /ಹೆಸರು).............................................................



GHSS ANGADIMOGAR
P.O ANGADIMOGAR.PH.04998246100. Email:11033angadimogar@gmail.com

ശ്രീ/ശ്രീമതി......................................................... തീയ്യതി: 04/01/2017.
പ്രിയമുളളവരേ, 
താങ്കളുടെമകന്‍/മകള്‍...........................................................................ഇപ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണല്ലോ.പരീക്ഷയില്‍ വിജയം ഉറപ്പാക്കി ഉന്നതസ്ഥാനം നേടുന്നതിന് അദ്ധ്യാപകരക്ഷാകര്‍തൃസമിതിയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ കുടുംബസംഗമം 07/01/2017 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ 1.30 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത ചടങ്ങില്‍ അനുഭവ സന്പത്തുളള വ്യക്തിത്വങ്ങള്‍ സംവദിക്കുകയും കുട്ടികളുടേയും രക്ഷിതാക്കളുടേയും അനുഭവങ്ങള്‍ നേരിട്ട് പങ്കിടുകയും ചെയ്യുന്നു. ആയതിനാല്‍ പ്രസ്തുത പരിപാടിയിലേയ്ക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
തീയ്യതി : 07 ജനുവരി 2017 ശനിയാഴ്ച.
സമയം : 9.30 A.M- 1.30 P.M.
ഈ പരിപാടിയില്‍ ഞാന്‍ നിര്‍ബന്ധമായും പങ്കെടുക്കും
(പേര്/ഒപ്പ്) …..................................................................................................................................