Monday 13 November 2023


നിസ്വാർത്ഥ സേവനത്തിനു ശേഷം സ്കൂളിൽ നിന്നും  പിരിയുന്ന സ്വാതി ടീച്ചർക്കുള്ള യാത്ര അയപ്പ് ഫോട്ടോ....

Thursday 9 November 2023

 'HIV ബോധവൽക്കരണ നാടൻ കലാ ജാഥ' അംഗടിമൊഗർ സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുബണ്ണ ആൽവ ഉദ്ഘാടനം ചെയ്യുന്നു.


Friday 20 October 2023

സ്കൂൾ കലോത്സവം ശ്രീ.ശങ്കർ റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ കലോത്സവം ശ്രീ.ശങ്കർ റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ കലോത്സവം പ്രശസ്ത യക്ഷഗാന ആർട്ടിസ്റ്റ് ശ്രീ.ശങ്കര റായ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുബ്ബണ്ണ ആൽവ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ബഷീർ കുട്ടൂടൽ അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ശ്രീമതി.അനിത,ഗ്രാമപഞ്ചായത്ത് അംഗം പ്രേമാ എസ് റായ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പ്രദീപ്,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. റസാഖ് തോണി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.രവിശങ്കർ മാസ്റ്റർ, ശ്രീ.ഹമീദ് ബക്കം ബലപ്പ്, ശ്രീ സുലൈമാൻ ഉജ്ജം പദവ്(OSA,അംഗടിമൊഗർ), ശ്രീ.ഖലീൽ(YSA angadimogar),ശ്രീ.പ്രിഥ്വി രാജ്(NYC, Badoor), ശ്രീ.ഫർസീൻ(FYKZ, Angadimogar),പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള കണ്ടത്തിൽ, റഫീഖ് അംഗടിമുഗർ,നസീർ.ബി.സി,തമ്പണ്ണറായ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ മാധവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

സ്കൂൾ കലോത്സവം 2023

സ്കൂൾ കലോത്സവത്തിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 2023

Wednesday 18 October 2023

സ്കൂൾ കലോത്സവം 2023
സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയും അധ്യാപകരും ചേർന്ന് സ്കൂളിന് വാങ്ങി നൽകിയ പ്ലേറ്റ്കളും ഗ്ലാസുകളും ആമിന ടീച്ചറിൽ നിന്നും ഗ്രാമപഞ്ചായത്ത് അംഗം പ്രേമ എസ് റായ് ഏറ്റു വാങ്ങുന്നു. 200 പ്ലേറ്റുകളും 100 ഗ്ലാസുകളുമാണ് വാങ്ങി നൽകിയത്.

Wednesday 4 October 2023


 *ലഹരിക്കെതിരെ ബോധവൽക്കരണ സംവാദ സദസ്സ് സംഘടിപ്പിച്ചു*


*അംഗടിമുഗർ*:സംസ്ഥാന എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ അംഗടിമുഗർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'SAY NO TO DRUGS' കുട്ടികളുടെ സംവാദ സദസ്സ് സംഘടിപ്പിച്ചു.

പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ സുബണ്ണ ആൽവ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ പ്രേമ എസ് റായ് അധ്യക്ഷത വഹിച്ചു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ.രഘുനാഥൻ 

മോഡറേറ്ററായിരുന്നു.

കുമ്പള പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ.ഗണേശൻ,

പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ,ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Saturday 23 September 2023

 *സ്പോർട്സ് മത്സരത്തിൽ ബ്ലൂ ഹൗസ് വിജയികൾ*



അംഗടിമുഗർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് മത്സരങ്ങൾ നടത്തി.

 ഏഷ്യൻ ഗെയിംസ് മുൻ കബടി താരം ജഗദീഷ് കുമ്പളെ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ ആദ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ദീപ്തി ടീച്ചർ 

ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 20,21 ദിവസങ്ങളിലായി LP കിഡീസ്,UP കിഡീസ്,സബ് ജൂനിയർ,ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

 ബ്ലൂ,യെല്ലോ, വൈറ്റ് എന്നീ ഹൗസുകളായാണ് കുട്ടികൾ മത്സരിച്ചത്.

മാറിമാറഞ്ഞ പോയിന്റ്നിലകൾക്ക് ഒടുവിൽ ബ്ലൂ ഹൗസ് ഒന്നാംസ്ഥാനവും  യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും വൈറ്റ് ഹൗസ് മൂന്നാം സ്ഥാനവും നേടി.

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും FYKZ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെ 

പ്രോഗ്രാം കൺവീനർ ജയരാജ് മാസ്റ്ററും മറ്റു അധ്യാപകരും  നേതൃത്വം നൽകി.

Monday 18 September 2023

 *ശാസ്ത്രോത്സവം സംഘടിപ്പിച്ചു.*


അംഗടിമുഗർ: ജി.എച്ച്.എസ് എസ് അംഗടി മുഗർ സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു.

എൻജിനീയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

 ശാസത്രാവബോധം കുട്ടികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 പിടിഎ പ്രസിഡണ്ട് ബഷീർ കുട്ടൂടൽ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മാധവൻ മാസ്റ്റർ, ഷംഷാദ് ടീച്ചർ, സലാഹുദ്ധീൻ മാസ്റ്റർ, രവിശങ്കർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

 ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ-ഐടി   എന്നീ വിവിധ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു.


Thursday 14 September 2023


2023-24 വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 18 തിങ്കളാഴ്ച നടക്കുന്നു.

ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം,ഗണിത ശാസ്ത്രം,പ്രവൃത്തി പരിചയം,ഐ ടി മേളകൾ ആണ് നടക്കുന്നത്


 കുഞ്ഞുവരകളില്‍ കൗതുകം നിറച്ച് അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രീ പ്രൈമറി ബിആര്‍സി തല വരയുത്സവം 

പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു

🗓 14-09-2023

അംഗഡിമുഗർ:കുഞ്ഞു വരകളില്‍ വലിയ ആശയം നിറച്ച് പ്രീ പ്രൈമറി കുമ്പള ബി.ആര്‍.സി തല വരയുത്സവം അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കുഞ്ഞു വരകള്‍ കൊണ്ട് കുരുന്നുകളുടെ സമഗ്ര വികാസം ലക്ഷ്യം വെച്ചാണ് സമഗ്ര ശിക്ഷ കേരളം ഗവ: അംഗീകൃത പ്രീ പ്രൈമറി കളില്‍ വരയുത്സവം സംഘടിപ്പിക്കന്നത്. രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.ബി ആര്‍ സി തല വരയുത്സവം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വയിച്ചു. ബി.പി.സി ജയറാം ജെ പദ്ധതി വിശദീകരണം നടത്തി.സതീഷ് എന്‍ പ്രേമ എസ് റൈ, അനിത കെ, മാധവന്‍ പി, ബി.എം.സയീദ്, സുപ്രിയ, വിദ്യവാണി എം, റസിനാ സംസാരിച്ചു.

ചിത്രം:അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറിയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനംചെയ്യുന്നു.

Friday 8 September 2023


 ഓണാഘോഷം നടത്തി

ജിഎച്ച്എസ്എസ് അംഗടിമൊഗർ ഓണാഘോഷം  നടത്തി.

 വിഭവ സമൃദ്ധമായ സദ്യയും മാവേലി വരവും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.പരിപാടിയുടെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ കുറ്റൂടൽ നിർവഹിച്ചു. ബി.ആർ.സി ട്രെയിനർ സയ്യിദ് മാസ്റ്റർ, എഞ്ചിനീയർ അബൂബക്കർ എന്നിവർ സംബന്ധിച്ചു.

 വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.