Thursday 30 June 2016


                       അംഗഡി മുഗറിന്റെ ചരിത്രം മാറ്റി എഴുതിയനിമിഷങ്ങള്‍................

      വിജയോല്‍സവം സഘടിപിച്ചു.

അംഗഡിമുഗര്‍- ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ അംഗഡിമുഗറിന് ഈ വര്‍ഷം നൂറുമേനി സമ്മാനിച്ച എസ് എസ് എല്‍ സി ബാച്ചിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ വിജയോല്‍വം സഘടിപിച്ചു.പുത്തിഗെ പഞ്ജായത്ത് പ്രസിഡന്റ് ശ്രീമതി അരുണ ഉദ്ഘാടനം ചെയ്തു  .പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ജായത്ത് മെംബര്‍ പുഷ്പ അമേകല, ഹെഡ്മാസ്റ്റര്‍ അശോക് ബാഡൂര്‍, അസീസ് കൊട്ടൂടല്‍,പി ഇബ്രഹിം,സുബണ്ണ ആള്‍വ,സീതരാമ,അണ്ണിച്ച മുഗു,ഫവാസ് കെ എസ്,എച് എ മുഹമ്മദ് മാസ്റ്റര്‍,പി മഹമൂദ്, മൊയ്തീന്‍ പര്‍ളാഡം, ബാവ മുഗു,ഹമീദ് കെഎസ് വ,മുഹമ്മദ് കരിങ്കല്‍,ബി സി അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി.







  

 

ചരിത്രവിജയത്തിന്റെ നിറവില്‍ അംഗഡിമുഗര്‍ വിജയോല്‍സവം. ഇന്ന്.

 അംഗഡിമുഗര്‍. ഗവ.ഹയര്‍ സെകന്ററി സ്കൂള്‍ അംഗഡിമുഗറിന്

ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ എസി പരീക്ഷയില്‍ നൂറു ശതമാനം വിജയം

കൈവരിച്ചതിന്റെ അഹ്ളാദഭേരിയില്‍ നാട്ടുകാര്‍ സഘടിപ്പിക്കുന്ന

വി‍യോല്‍‌സവം ഇന്ന് (വെള്ളി) ഉച്ചക് 2 മണിക് സ്കൂള്‍ ആഡിറ്റോറിയത്തില്‍

നടക്കും.2015-16 വര്‍ഷത്തെ ബാച്ചാണ് സ്കൂളിന് ഈ സ്വപ്ന വിജയം

സമ്മാനിച്ചത്.സ്കൂളിന് ലഭിച്ച ഈ  അഭിമാന വിജയം ഒരു മഹോത്സവമാക്കി

മാറ്റുകയാണ് പി ടി എ അംഗങ്ങളും നാട്ടുകാരും.അനുമോദന ചടങ്ങ് പുത്തിഗെ

പഞ്ജായത്ത് പ്രസിഡന്റ് ശ്രി മതി അരുണ ഉദ്ഘാടനം ചെയ്യും.രക്ഷിതാക്കള്‍,യു

എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തകര്‍,ക്ളബ്

പ്രവര്‍ത്തകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംബന്ദിക്കും.

 

 


കുട്ടികളില്‍ പേടി അകറ്റി പ്രവേശനോല്‍സവം ഗംഭീരമാക്കി.....