Monday, 22 January 2024
*ബഡ്ഡിങ് റൈറ്റേര്സിന് തുടക്കമായി*
*യുവ എഴുത്തുക്കാരന് എന്‍ കെ എം ബെളിഞ്ച ഉദ്ഘാടനം ചെയ്തു.*
അംഗഡിമുഗര്‍ : കുരുന്നു മനസ്സുകളിലെ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാന്‍ നടപ്പിലാക്കുന്ന ബഡ്ഡിങ് റൈറ്റര്സfന് അംഗഡിമുഗര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വായനയിലും എഴുത്തിലും താല്പര്യം ഉള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കും.
പുസ്തക ചര്‍ച്ച,രചന ശില്പശാല,ഏഴ്ത്തുകാരുമായി സംവാദം,രചനകളുടെ പ്രകാശനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
ബഡ്ഡിങ് റൈറ്റര്‍സ് സ്കൂള്‍ തല ഉദ്ഘാടനം യുവ എഴുത്തുക്കാരന് എന്‍ കെ എം ബെളിഞ്ച നിര്‍വ്വഹിച്ചു.
പി ടി എ പ്രസിഡന്റ് ബഷീര്‍ കോട്ടുടല് അധ്യക്ഷത വഹിച്ചു. പി മാധവന്, ഹരിണക്ഷി, ബിന്ദു കെ, ആമിന കോഴിക്കോടന്‍ , ബി എം സഈദ് എന്നിവര്‍ സംസാരിച്ചു
Subscribe to:
Posts (Atom)